ചെന്നിത്തല:നാടിന്റെ സമഗ്ര വികസനത്തിന് കാർഷികമേഘല കൂടാതെ മറ്റുജനങ്ങളുടെ ജീവിതനിലവാരം ഉറപ്പാക്കുന്നതിനും കുട്ടനാട് താലൂക്ക്, ചെങ്ങന്നൂർ താലൂക്ക്,മാവേലിക്കര താലൂക്ക്,അമ്പലപ്പുഴ താലൂക്ക്,തിരുവല്ല,കായംകുളം,ഈ മേഖലയെല്ലാം ചേർത്ത് കുട്ടനാടും ഓണാട്ടുകര കൃഷിമേഖലാ പ്രദേശങ്ങൾ ചേർത്ത് കുട്ടനാട് വികസന അതോറിറ്റി രൂപീകരിക്കണമെന്ന് ചെന്നിത്തല കേരള കോൺഗ്രസ് മണ്ഡലം കമ്മറ്റി സംസ്ഥാന മുഖ്യമന്ത്രി,ആഭ്യന്തരമന്ത്രി,റവ ന്യൂവകുപ്പ് മന്ത്രി,സഹകരണ വകുപ്പ് മന്ത്രി,ജലസേചന വകുപ്പ് മന്ത്രി എന്നിവർക്ക് വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് നിവേദനം കൊടുക്കുവാൻ തീരുമാനിച്ചു.മണ്ഡലം പ്രസിഡന്റ് വി. ജോയിയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഡോ.ഷിബു ഉമ്മൻ,ചാക്കോ കയ്യത്ര,ബ്ലസ്സൻ ജേക്കബ്,ഗണേഷ് പുലിയൂർ,ഗീവർഗ്ഗീസ്,നന്ദകുമാർ,ലീജ ഹരീന്ദ്രൻ,തോമസ് ജോർജ്,അജി. ......
കായംകുളം: 2026 ലോകകപ്പ് ഫുട്ബോൾ ഫൈനൽ മത്സരത്തോടനുബന്ധിച്ച് കായംകുളം എൽമെക്സ് മൈതാനിയിൽ ആലപ്പുഴ എക്സൈസ് വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച വിപുലമായ ആഘോഷ പരിപാടികൾ ജനപങ്കാളിത്തം കൊണ്ടും മികച്ച സംഘാടന മികവുകൊണ്ടും ശ്രദ്ധേയമായി.
ഞായറാഴ്ച
വൈകിട്ട് 6 മണിയോടെ ആരംഭിച്ച പെനാൽറ്റി ഷൂട്ടൗട്ട് മത്സരത്തിന്റെ രജിസ്ട്രേഷനുശേഷം 32 ടീമുകൾ പങ്കെടുത്ത ആവേശകരമായ മത്സരം അരങ്ങേറി. വിജയികളായ ടീമുകൾക്ക് യഥാക്രമം ₹5,000, ₹3,000, ₹2,000 വീതം ക്യാഷ് അവാർഡുകൾ സമ്മാനിച്ചു.
പരിപാടി എക്സൈസ്-സഹകരണ വകുപ്പ് മന്ത്രി എം. ......
ദോഹ: ഖത്തറിലെ നിശ്ചിത സമുദ്രപരിധിക്കുള്ളിൽ എല്ലാവിധ നാവിക യാനങ്ങളുടെയും കപ്പലുകളുടെയും ഗതാഗതം സാധാരണ നിലയിൽ പുനരാരംഭിക്കാൻ അനുമതി നൽകിയതായി ഗതാഗത മന്ത്രാലയം (MOT) അറിയിച്ചു. ഏഴ് നോട്ടിക്കൽ മൈൽ പരിധിയിലാണ് സർവീസുകൾ നടത്താൻ അനുമതിയുള്ളത്.
ലഭ്യമായ വിവരങ്ങൾ അനുസരിച്ച് പുതിയ ഉത്തരവ് ഉടനടി പ്രാബല്യത്തിൽ വരും.
അന്താരാഷ്ട്ര സമുദ്ര കൺവെൻഷനുകളുടെ വ്യവസ്ഥകൾക്ക് വിധേയമായി സർവീസ് നടത്തുന്നതും നിലവിലെ നിർദ്ദേശങ്ങൾ പാലിക്കുന്നതുമായ കപ്പലുകളെ ഇതിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
യാത്രക്കാരുടെയും യാനങ്ങളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി നിലവിലുള്ള നിയമങ്ങളും നിർദ്ദേശങ്ങളും കർശനമായി പാലിക്കണമെന്ന് ഗതാഗത മന്ത്രാലയം നിർദ്ദേശിച്ചു. ......
ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് മുന്നിൽ കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിനിടെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ ഡൽഹി പോലീസ് കസ്റ്റഡിയിൽ എടുത്തു. മൂന്ന് മണിക്കൂറിലേറെ നീണ്ടുനിന്ന സമരം അവസാനിപ്പിക്കുന്നതിനായാണ് പോലീസ് നടപടി സ്വീകരിച്ചത്. ......

സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയിലേക്ക് പുതുതായി ഉള്‍പ്പെടുത്തുന്ന യൂണിറ്റുകളുടെ പ്രഖ്യാപനം നാളെ (ജൂലൈ 22, ബുധന്‍) ഉച്ചയ്ക്ക് രണ്ടുമണിക്ക് കവടിയാര്‍ സാല്‍വേഷന്‍ ആര്‍മി സ്കൂളില്‍ ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല നിര്‍വ്വഹിക്കും.
ചടങ്ങില്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളെ തൂഫാന് വാരിയേഴ്സായും പോല്‍-ബ്ലഡ് അംബാസഡേഴ്സായും സൈബര്‍ വാരിയേഴ്സായും അദ്ദേഹം പ്രഖ്യാപിക്കും. സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍ക്കായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് സംസ്ഥാനതലത്തില്‍ സംഘടിപ്പിക്കുന്ന "ഐ ക്യാന്‍" (IMA Campaign Against Narcotics) പരിശീലന പദ്ധതിയുടെ ഉദ്ഘാടനവും എസ്.പി.സിയുടെ വാര്‍ത്താ ജാലകം പതിപ്പിന്റെ പ്രകാശനവും ആഭ്യന്തര മന്ത്രി നിര്‍വ്വഹിക്കും.
സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ സമഗ്രവും ഏകീകൃതവുമായ വിവരങ്ങള്‍ അടങ്ങിയ വെബ് പോര്‍ട്ടലിന്റെ പ്രകാശനം പൊതുവിദ്യാഭ്യാസ വകുപ്പു മന്ത്രി എന്‍ ഷംസുദ്ദീന് നിര്‍വ്വഹിക്കും. ആരോഗ്യം ദേവസ്വം വകുപ്പ് മന്ത്രി കെ മുരളീധരന്, സംസ്ഥാന പോലീസ് മേധാവി റവാഡ ആസാദ് ചന്ദ്ര ശേഖര്‍, ക്രമസമാധാന വിഭാഗം എ.ഡി.ജി.പി പി. വിജയന്, ഐ.ജിപിയും സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ സംസ്ഥാന നോഡല്‍ ഓഫീസറുമായ എസ് അജീത ബീഗം, സാല്‍വേഷന്‍ ആര്‍മി സ്കൂള്‍ പ്രിന്‍സിപ്പല്‍ മീര എം. ......
ന്യൂജഴ്സി: ഫിഫ ലോകകപ്പ് ഫൈനലിൽ സ്പെയിൻ കിരീടം ചൂടിയതോടെ ആരാധകരുടെ ആഘോഷങ്ങൾ മാത്രമല്ല, വൻതുക പന്തയം വെച്ചവർക്കും സന്തോഷ നിമിഷങ്ങളായി. മുൻ പോൺ താരവും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ മിയ ഖലീഫ, സ്പെയിന്റെ വിജയത്തിൽ നടത്തിയ പന്തയത്തിലൂടെ കോടികളുടെ നേട്ടം സ്വന്തമാക്കിയതായി വെളിപ്പെടുത്തി.
ഫൈനലിൽ അർജന്റീനയെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ച് സ്പെയിൻ ലോകചാമ്പ്യൻമാരായതിന് പിന്നാലെ, സ്റ്റേഡിയത്തിൽ നിന്നുള്ള ചിത്രങ്ങളും ബെറ്റിംഗ് സ്ലിപ്പിന്റെ സ്ക്രീൻഷോട്ടും മിയ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. ......
ഓപ്പറേഷന് തൂഫാന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ 52 കേസുകളിലായി 54 പേര് കൂടി അറസ്റ്റിലായി. ഇതോടെ ഓപ്പറേഷന് തൂഫാന്റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 7628 ആയി ഉയര്‍ന്നു. ......
കൊച്ചി: സീറോ മലബാർ സഭയിൽ ഉപയോഗിക്കുന്ന തക്സ (കുർബാന പുസ്തകം) നിയമാനുസൃതമുള്ളതല്ലെന്ന് പ്രചരിപ്പിക്കുന്നതിന് പിന്നിൽ വിശ്വാസികൾക്കിടയിൽ ഭിന്നിപ്പ് ഉണ്ടാക്കാൻ ശ്രമിക്കുന്നതും, കുർബാനയെ അവഹേളിക്കുന്നതും, വാസ്തവ വിരുദ്ധ കാര്യങ്ങൾ പ്രചരിപ്പിക്കുന്ന അൽമായ സംഘടനയുടെ പ്രതിനിധികളാണെന്ന് വൺ ചർച്ച് വൺ കുർബാന മൂവ്മെൻറ് ആരോപിച്ചു.
സഭയുടെ നിയമപ്രകാരം ഒരു ആരാധനക്രമം എങ്ങനെയാണ് നിയമാനുസൃതമാകുന്നതെന്ന് കോഡ് ഓഫ് കാനോൻസ് ഓഫ് ദി ഈസ്റ്റേൺ ചർച്ചസ് (സി സിഇഒ ) എന്ന നിയമസംഹിതയുടെ 657, 657/1 എന്നിവയിൽ പറയുന്നുണ്ട്. ഇതനുസരിച്ചുള്ള ക്രമങ്ങൾ പാലിച്ചുകൊണ്ടാണ് പുതിയ ഏകീകൃത കുർബാന നടപ്പിലാക്കുന്നതെന്ന് കുർബാന പുസ്തകത്തിൻറെ ആദ്യ പേജുകളിൽ തന്നെ അന്നത്തെ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിഒരു ഉത്തരവായും അറിയിപ്പായും രേഖപ്പെടുത്തിയിട്ടുണ്ട്. ......
കഴിഞ്ഞ മൂന്ന് മാസമായി പ്രതിദിന യാത്രക്കാരുടെ എണ്ണത്തിൽ ഉണ്ടായ സ്ഥിരമായ വർധന കണക്കിലെടുത്ത് യാത്രക്കാർക്ക് കൂടുതൽ സൗകര്യപ്രദമായ യാത്ര ഉറപ്പാക്കുന്നതിനായി കൊച്ചി മെട്രോ പ്രവൃത്തി ദിവസങ്ങളിലെ (തിങ്കൾ മുതൽ ശനി വരെ) തിരക്കേറിയ സമയങ്ങളിൽ ട്രെയിൻ സർവീസുകളുടെ എണ്ണം വർധിപ്പിച്ചു.
2026 ജൂലൈ 22 മുതൽ രാവിലെ 8.00 മുതൽ 10.00 വരെയും, വൈകിട്ട് 4.00 മുതൽ 7.00 വരെയും ട്രെയിനുകൾ 6 മിനിറ്റ് 45 സെക്കൻഡ് ഇടവേളയിൽ (Headway) സർവീസ് നടത്തും.ഇതിനായി ഈ സമയങ്ങളിൽ പ്രതിദിനം എട്ട് അധിക ട്രെയിൻ സർവീസുകൾ കൂടി ആരംഭിക്കും.
പുതിയ ക്രമീകരണത്തിലൂടെ യാത്രക്കാർക്ക് ട്രെയിനിനായി കാത്തുനിൽക്കുന്ന സമയം ഗണ്യമായി കുറയുകയും തിരക്കേറിയ സമയങ്ങളിലെ തിരക്ക് നിയന്ത്രിക്കപ്പെടുകയും കൂടുതൽ വേഗമേറിയതും സുഗമവും വിശ്വാസ്യതയുള്ളതുമായ യാത്രാനുഭവം ലഭ്യമാകുകയും ചെയ്യും.
അധിക സർവീസുകൾ മൂന്ന് മാസത്തേക്ക് പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കും. ഈ കാലയളവിൽ യാത്രക്കാരുടെ പ്രതികരണം, യാത്രക്കാരുടെ എണ്ണം, പ്രവർത്തനക്ഷമത എന്നിവ വിലയിരുത്തിയ ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്ന് കെ.എം.ആർ.എൽ. ......